മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്സ്

ന്ത്യയുടെ വളർച്ച ഏറെ പ്രചോദനകരമാണെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ്. ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു എന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയായിരുന്നു ബിൽ ഗേറ്റ്സ് മോദിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അമ്രിത്‌മഹോത്സവ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു ട്വീറ്റ്.

‘ഇന്ത്യ 75 ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഇന്ത്യയുടെ വികസനത്തെ മുന്നോട്ടുനയിക്കുമ്പോൾ തന്നെ രാജ്യത്തിൻ്റെ ആരോഗ്യസുരക്ഷയും ഡിജിറ്റൽ പരിവർത്തനവും പ്രോത്സാഹിപ്പിച്ചതിന് നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഈ മേഖലയിൽ രാജ്യത്തിനുണ്ടായ വളർച്ച ഏറെ പ്രചോദനകരമാണ്. ഈ യാത്രയിൽ പങ്കാവാൻ കഴിഞ്ഞതിൽ നമ്മൾ ഭാഗ്യവാന്മാരാണ്.’- ബിൽ ഗേറ്റ്സ് ട്വീറ്റ് ചെയ്തു.

Top