ബഹിരാകാശമല്ല സ്വപ്നം, ഭൂമിയില്‍ ചെയ്യാന്‍ ഒരുപാടുണ്ടെന്ന് ബില്‍ ഗേറ്റ്‌സ് !

തകോടീശ്വരന്മാരായ ജെഫ് ബെസോസും, റിച്ചാര്‍ഡ് ബ്രാന്‍സണും, ഇലോണ്‍ മസ്‌കും ബഹിരാകാശ യാത്ര നടത്തി സ്വപ്‌നം പൂര്‍ത്തീകരിച്ചപ്പോള്‍, ബില്‍ ഗേറ്റ്‌സ് ഇനി എന്ന് എന്ന ചോദ്യം ലോകമെങ്ങും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനു അദ്ദേഹം മറുപടി നല്‍കിയിരിക്കുകയാണ്.

പ്രമുഖ ടെലിവിഷന്‍ അവതാരകനായ ജെയിംസ് കോര്‍ഡനാണ് ബില്‍ ഗേറ്റ്‌സിനോട് ആദ്യമായി അതിനുള്ള കാരണം തിരക്കി രംഗത്തെത്തിയത്. ബഹിരാകാശത്തേക്കുള്ള യാത്രയോടുള്ള ചില ശതകോടീശ്വരന്മാരുടെ അഭിനിവേശത്തെക്കുറിച്ചായിരുന്നു ജെയിംസ് അദ്ദേഹത്തോട് ചോദിച്ചത്.

‘ബഹിരാകാശമോ…! നമുക്ക് ഇവിടെ ഇനിയും ഭൂമിയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്’ എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്.

എനിക്ക് മലേറിയ എച്ച്.ഐ.വി പോലുള്ള രോഗങ്ങളോടും, അത്തരങ്ങള്‍ രോഗങ്ങളെ ഇല്ലാതാക്കുന്നതിനോടുമാണ് അഭിനിവേശം. ഞാന്‍ കോക്‌ടെയില്‍ പാര്‍ട്ടികളില്‍ രോഗങ്ങളെ കുറിച്ച് നിരന്തരം സംസാരിച്ച് ആളുകളെ ബോറടിപ്പിക്കുന്ന തരം വ്യക്തിയാണെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു.

ഇപ്പോള്‍ സ്‌പെയ്‌സ് ഷിപ്പില്‍ കയറി ഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാത്ത ഒരേയൊരു ശതകോടീശ്വരനായതിന് ജെയിംസ് കോര്‍ഡന്‍ ഗേറ്റ്‌സിനോട് നന്ദിയും അറിയിച്ചു.

Top