​ഗവ‍ർണ‍‍ർക്കെതിരെ ബിൽ: നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ

തിരുവനന്തപുരം : ഗവർണർക്കെതിരെ സർക്കാരിന്റെ തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ട നി‍ർണായക തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുക്കും.ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാൻ നിയമസഭ വിളിച്ച് ചേർക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തിലുണ്ടാകും.ഡിസംബർ ആദ്യവാരം മുതൽ 15 വരെ നിയമസഭ സമ്മേളനം വിളിച്ച് ചേർക്കാനാണ് ആലോചന.

മിൽമ പാലിന്റെ വില വർധന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെങ്കിലും ഇന്നത്തെ മന്ത്രിസഭയോഗം അത് പരിഗണിച്ചേക്കില്ല

Top