ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെത്തിനെതിരെയുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഡൽഹി: ബിൽകിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ചതിനെത്തിനെതിരെയുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊഹുവാ മൊയ്ത്ര, സിപിഎം നേതാവ് സുഭാഷിണി അലി തുടങ്ങിയവരാണു ഹർജി നൽകിയത്. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനു ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളുടെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സർക്കാർ മോചിപ്പിക്കുകയായിരുന്നു.

15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ച് തീരുമാനമെടുക്കാൻ,സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Top