ബില്‍ഗേറ്റ്‌സിനെ പിന്നിലാക്കി, ഇനി ജെഫ് ബെസോസ് ലോകത്തിലെ അതിസമ്പന്നന്‍

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി സ്വന്തമാക്കി.

ഓണ്‍ലൈന്‍ ഷോപ്പിംഗ് ഭീമന്‍ ആമസോണിന്റെ ഉടമയാണ് ബെസോസ്. 2013 മേയ് മുതല്‍ ബില്‍ ഗേറ്റ്‌സ് കൈയടക്കിവച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയാണ് ബെസോസ് അടിച്ചുമാറ്റിയത്.

ഫോബ്‌സ് മാസികയുടെ പുതിയ കണക്ക് പ്രകാരം 9070 കോടി യുഎസ് ഡോളറിന്റെ ആസ്തിയാണ് ബെസോസിനുള്ളത്. ആമസോണിന്റെ ഓഹരികള്‍ക്ക് വിലകൂടിയതാണ് ബെസോസിനെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാക്കിയത്. 1.8 ശതമാനം വര്‍ധനവാണ് ആമസോണിന്റെ ഓഹരികള്‍ക്കുണ്ടായത്.

മാധ്യമസ്ഥാപനമായ വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും റോക്കറ്റ് കമ്പനിയായ ബ്ലൂ ഒറിജിന്റെയും ഉടമസ്ഥന്‍ കൂടിയാണ് ജെഫ്.

Top