ബിൽഗേറ്റ്സ്ന്റേത് കുത്തഴിഞ്ഞ ജീവിതമെന്ന് വെളിപ്പെടുത്തൽ

ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ് ശതകോടീശ്വരനായ ബിൽഗേറ്റ്സിന്റെയും മെലിൻഡയുടേയും വിവാഹമോചന വാർത്ത.  വേർപിരിയാനുള്ള കാരണങ്ങള്‍ അടക്കം പലകാര്യങ്ങളും ഉയരുന്നുണ്ട്. അതേസമയം ഇപ്പോള്‍ പുറത്തുവരുന്നത് യവ്വനകാലത്തെ അദ്ദേഹത്തിന്റെ ജീവിതമാണ്.

വളരെയധികം കുത്തഴിഞ്ഞ ഒരു ജീവിതമായിരുന്നു ബിൽഗേറ്റ്സിന് ഉണ്ടായിരുന്നത് എന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുൻപ് മുൻ സിയാറ്റിൽ പോസ്റ്റ് കുറ്റാന്വേഷണ റിപ്പോര്‍ട്ടറായിരുന്ന ജെയിംസ് വാലസ് വെളിപ്പെടുത്തുകയായിരുന്നു.

അക്കാലത്തെ മൈക്രോസോഫ്റ്റിലെ യുവാക്കളിൽ പലരും രണ്ട് മൂന്ന് ദിവസം മാത്രം സോഫ്റ്റ് വെയര്‍ കോഡിൽ ജോലി ചെയ്യുകയും പിന്നീടുള്ള ദിവസങ്ങളില്‍ ആഘോഷിക്കുകയും ചെയ്യുന്നവരായിരുന്നുവെന്നാണ് വാലസ് പറയുന്നത്. ഇതിന് ശേഷം അവര്‍ വൈൽഡ് പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇവര്‍ പുറത്തു പോയി നിശാക്ലബ്ബുകളിലെ നഗ്നനൃത്തങ്ങള്‍ ആസ്വദിക്കുകയും സ്ട്രിപ്പര്‍ (നര്‍ത്തകിമാര്‍) പലരേയും ബിൽഗേറ്റ്സിന്റെ വസതിയിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. ആളുകള്‍ ഒറ്റനോട്ടത്തിൽ കരുതുന്ന പോലത്തെ ക്വയര്‍ ബോയിയൊന്നും ആയിരുന്നില്ല ബിൽഗേറ്റ്സ് എന്നും സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നും വാലസ് മാധ്യമത്തോട് പറയുന്നു.

 

 

Top