ഭീകര സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നു; പാക്ക് സര്‍ക്കാരിനെതിരെ ബിലാവല്‍ ഭൂട്ടോ

ഇസ്ലാമബാദ്: പാക്ക് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെയും പുത്രന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി. തന്റെ മാതാവിനെയും പിതാവിനെയും ശിക്ഷിച്ച പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിദേശ രാജ്യത്ത് ആക്രമങ്ങള്‍ അഴിച്ചു വിടുകയും കുട്ടികളെ കൊല്ലുകയും ചെയ്ത സംഘങ്ങള്‍ക്ക് നേരെ നടപടിയെടുക്കുന്നില്ലെയെന്ന് ബിലാവല്‍ ഭൂട്ടോ ചോദിച്ചു.

‘മൂന്ന് തവണ രാജ്യം തിരഞ്ഞടുത്ത പ്രധാനമന്ത്രിയെ സര്‍ക്കാര്‍ ജയിലിലിട്ടു. പക്ഷെ നിരോധിത സംഘടനകള്‍ നിരന്തരം അക്രമണങ്ങള്‍ പാക്കിസ്ഥാന്‍ മണ്ണിലും മറ്റു രാജ്യങ്ങളിലും അഴിച്ചു വിടുകയാണ്,ഇതെന്ത് വിരോധാഭാസമാണ്’, ബിലാവല്‍ ഭൂട്ടോ സര്‍ദാരി കുറ്റപ്പെടുത്തി. ഇമ്രാന്‍ഖാന്റെ തെഹ്റിക് ഇന്‍സാഫ് പാര്‍ട്ടിയില്‍ നിന്ന് ചുരുങ്ങിയത് മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവും കൂടിയാണ് ബിലാവല്‍ ഭൂട്ടോ.

Top