നിരഞ്ജനും അനുസിത്താരയും ഒന്നിക്കുന്ന ബിലാത്തിക്കഥ ; ചിത്രീകരണം മാര്‍ച്ച് ഒന്നിന് ലണ്ടനില്‍

bilathikkadha

ഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിലാത്തിക്കഥയുടെ ചിത്രീകരണം ലണ്ടനില്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്നു. ഇത് സംബന്ധിച്ചുള്ള കാര്യം വ്യക്തമാക്കിയത് നിര്‍മ്മാതാവ് മഹാസുബൈറാണ്. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജൻ നായകനാകുന്ന ചിത്രത്തില്‍ അനുസിത്താരയാണ് നായിക.

സേതുവിന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷത്തില്‍ എത്തും. കനിഹ, ജ്യുവല്‍ മേരി, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. മനോഹരമായ ഒരു പ്രണയ കഥയാണ് ബിലാത്തിക്കഥ പറയുന്നത്.

Top