ഉഭയകക്ഷിബന്ധം ലക്ഷ്യം: ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിൽ ഹോട്‍ലൈൻ

ന്യൂഡൽഹി ∙ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ഹോട്‍ലൈൻ ബന്ധം ആരംഭിക്കാൻ ധാരണയായി. സംഘർഷസാധ്യതയുള്ള എല്ലാ പ്രദേശത്തു നിന്നും സൈനികരെ പിൻവലിച്ചാൽ മാത്രമേ ബന്ധം മെച്ചപ്പെടൂവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ പറഞ്ഞു.

അതിർത്തി തർക്കം പരിഹരിക്കാൻ സമയമെടുക്കും. എന്നാൽ, അതിർത്തിയിൽ സമാധാനം ഇരുകൂട്ടർക്കും അനിവാര്യമാണ്.പ്രശ്നങ്ങൾ  വേണ്ടവിധം  ശ്രദ്ധയിൽ പെടുത്തി പരിഹരിക്കുന്നതിന് ഹോട്‍ലൈൻ ബന്ധം സഹായിക്കുമെന്നും ജയ്ശങ്കർ പറഞ്ഞു.വികസനത്തിന് അതിർത്തിയിലെ സമാധാനം സുപ്രധാനമാണെന്നും ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.

ലഡാക്കിലെ പാംഗോങ്സോയിൽ നിന്ന് ഇരുകൂട്ടരും സൈനികരെ പിൻവലിച്ച ശേഷം നടക്കുന്ന ആദ്യ ഉന്നതതല സംഭാഷണമാണിത്.

Top