വീട്ടമ്മയെ കൊലപ്പെടുത്തിയ പ്രതി ബിലാലിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകത്തില്‍ നാല് ദിവസത്തിന് ശേഷം ഇന്നലെയാണ് പ്രതി പൊലീസ് പിടിയിലായത്. കൊല്ലപ്പെട്ട ഷീബയും ഭര്‍ത്താവ് സാലിയും താമസിക്കുന്ന വീടിന് തൊട്ടടുത്ത് താമസിക്കുന്ന 23 കാരന്‍ മുഹമ്മദ് ബിലാല്‍ പരിചയം പുതുക്കാനെന്ന രീതിയിലെത്തിയാണ് ക്രൂരകൃത്യം നടത്തിയത്.

കൊലപാതകം നടന്ന ദിവസം തന്നെ മകനെ സംശയിച്ചിരുന്നെന്നാണ് മുഹമ്മദ് ബിലാലിന്റെ പിതാവ് പറഞ്ഞത്. മകനെ കാണാനില്ലെന്ന് കോട്ടയം വെസ്റ്റ് പൊലീസിനെ അറിയിച്ചതും പാറപ്പാടം സ്വദേശി നിസാമുദ്ദീനാണ്. ബിലാല്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും ഇദ്ദേഹം പറയുന്നു. പ്രത്യേക സ്വഭാവക്കാരനായിരുന്നു ബിലാലെന്നാണ് പിതാവ് പറയുന്നത്.

സംഭവം അറിഞ്ഞ ഉടനെ തന്നെ പൊലീസ് സ്റ്റേഷനിലെത്തി മകനെ കാണാനില്ലെന്ന പരാതി നല്‍കി. പത്താംക്ലാസ് തോറ്റ ബിലാലിന് വലിയ സൗഹൃദങ്ങളൊന്നുമില്ല. ബാറ്ററി മോഷണത്തിനും മാലപൊട്ടിക്കലിനും ജയിലിലായിട്ടുണ്ട്.

Top