ബിക്കിനി എയര്‍ലൈന്‍ വിയറ്റ്‌ജെറ്റ് ഇന്ത്യയിലേക്ക്

vietjet

ഹോചിമിന്‍: ബിക്കിനി എയര്‍ലൈന്‍ എന്ന പേരിലറിയപ്പെടുന്ന വിയറ്റ്‌ജെറ്റ് വിമാനം ഇന്ത്യയിലേക്ക് സര്‍വീസ് തുടങ്ങുന്നു.

ഹോചിമിന്‍ സിറ്റിയില്‍ നിന്നും ഡല്‍ഹിയിലേക്കാണ് സര്‍വീസ് തുടങ്ങുന്നത്. ആഴ്ചയില്‍ നാലു ദിവസമാണ് ഡല്‍ഹി ഹോചിമിന്‍ വിമാന സര്‍വ്വീസ് ഉണ്ടാവുക.

വിയറ്റ്‌നാമിലെ ഏറ്റവും വലിയ കോടീശ്വരിയായ ങൂയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതയിലുള്ളതാണ് വിയെറ്റ് ജെറ്റ് എയര്‍ലൈന്‍.

ഡല്‍ഹി ഹോചിമിന്‍ സര്‍വ്വീസ് ഉടന്‍ തുടങ്ങുമെന്നാണ് വിയെറ്റ്‌ജെറ്റ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചത്. കൃത്യമായ തീയ്യതി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ ഡല്‍ഹിയില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് ഇല്ല.

ബിക്കിനി ധരിക്കണമോ അതോ പരമ്പാരാഗതത വസ്ത്രം ധരിക്കണമോ എന്ന് തീരുമാനിക്കുള്ള അവകാശം വിമാനത്തിലെ എയര്‍ഹോസ്റ്റസുമാര്‍ക്കുണ്ടെങ്കിലും പൊതുവെ എല്ലാവരും ബിക്കിനിയാണ് തിരഞ്ഞെടുക്കാറ്. ഇത്തരത്തിലുള്ള മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് 2011 ല്‍ ആരംഭം കുറിച്ച എയര്‍ലൈന്‍സിന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ വളര്‍ച്ചയാണ് ഉണ്ടായത്.

Top