300 ഡീലര്‍ഷിപ്പുകളില്‍ ബിഎസ് VI നിഞ്ച എത്തിച്ച് കവസാക്കി

കുറച്ച് ആഴ്ചകള്‍ക്ക്  മുന്നെയാണ് പരിഷ്‌കരിച്ച് 2021 നിഞ്ച 300-നെ ഇന്ത്യന്‍ വിപണിയില്‍ കവസാക്കി അവതരിപ്പിക്കുന്നത്. 3.18 ലക്ഷം രൂപയാണ് നവീകരിച്ച പതിപ്പിന്റെ എക്സ്ഷോറൂം വില.

രൂപകല്‍പ്പനയുടെ കാര്യത്തില്‍, ബിഎസ് VI പതിപ്പ് പഴയ ബിഎസ് IV മോഡലുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. നിഞ്ച 300-ന്റെ മുന്‍ പതിപ്പിന്റെ മിക്ക ഡിസൈന്‍ ഘടകങ്ങളും അടുത്തിടെ പുറത്തിറക്കിയ ബൈക്കിന്റെ ആവര്‍ത്തനത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് വേണം പറയാന്‍.എന്തായാലും അവതരിപ്പിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോഡലിനെ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. പുതിയ നിഞ്ചയ്ക്ക് എഞ്ചിന്‍ നവീകരണം ലഭിച്ചു എന്നതൊഴിച്ചാല്‍ ചെറിയ കോസ്മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്.

ഇതില്‍ ഇരട്ട-പോഡ് ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, ഒരു മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്റ്റൈല്‍ സീറ്റുകള്‍, ആക്രമണാത്മക സ്പ്ലിറ്റ് ഹെഡ്ലാമ്പുകള്‍, മഫ്ലറില്‍ ഒരു ക്രോം ഹീറ്റ് ഷീല്‍ഡ്, ഫെയറിംഗിലെ അപ്‌ഹെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, ഫ്രണ്ട് ബ്ലിങ്കറുകള്‍ എന്നിവ ഉള്‍പ്പെടുന്നു

 

Top