ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

ബിഎസ് VI നവീകരണങ്ങളോടെ എക്സ്പള്‍സ് 200T വിപണിയില്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഹീറോ. 1.12 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്‌ഷോറും വില. എഞ്ചിന്‍ നവീകരണം ഒഴിച്ചു നിര്‍ത്തിയാല്‍ ബൈക്കില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും ഇല്ലെന്ന് വേണം പറയാന്‍. എക്സ്പള്‍സ് ശ്രേണിയുടെ ഭാഗമാണ് ഹീറോ എക്സ്പള്‍സ് 200T. ഇത് വളരെ ജനപ്രിയമായ എക്സ്പള്‍സ് 200 അഡ്വഞ്ചര്‍ ടൂററും 200 സിസി ശ്രേണിയില്‍ എക്സ്ട്രീം 200S ഫെയര്‍ഡ് മോട്ടോര്‍സൈക്കിളും ഉള്‍ക്കൊള്ളുന്നു.

മാറ്റ് ഷീല്‍ഡ് ഗോള്‍ഡ്, പാന്തര്‍ ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് 2021 ഹീറോ എക്‌സ്പള്‍സ് 200T വില്‍പ്പനയ്ക്ക് എത്തുന്നത്. ബൈക്കിന് ശ്രേണിയില്‍ ഉയര്‍ന്ന വിലയാണെങ്കിലും, ഇത് നിരവധി സവിശേഷതകളോടെയാണ് വരുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. MOST READ: ജൂണ്‍ മാസത്തോടെ പുതിയ ഹൈബ്രിഡ് ഹോണ്ട സിറ്റിയെ ഇന്ത്യയില്‍ പ്രതീക്ഷിക്കാം, അവകാശവാദം 27 കിലോമീറ്റര്‍ മൈലേജ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റി കോള്‍ അലേര്‍ട്ട്, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, 17 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകള്‍, ഒരു അണ്ടര്‍ കൗള്‍ എന്നിവയുള്ള ഒരു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് സവിശേഷതക പട്ടികയില്‍ ഇടംപിടിക്കുന്നത്.

ഹീറോ എക്‌സ്പുള്‍സ് 200T-യില്‍ 199.6 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയില്‍-കൂള്‍ഡ് ടു-വാല്യൂ എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ഈ യൂണിറ്റ് 8,500 rpm-ല്‍ 18.1 bhp പരമാവധി കരുത്ത് സൃഷ്ടിക്കുന്നു. MOST READ: പുത്തന്‍ എതിരാളികള്‍ക്കിടയിലും തലയെടുപ്പോടെ വിറ്റാര ബ്രെസ; വില്‍പ്പനയില്‍ 70 ശതമാനം വര്‍ധനവ് 6,500 rpm-ല്‍ 16.15 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കുകയും ചെയ്യുന്നു. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ഇതിന് ഒരു വലിയ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍ ലഭിക്കുന്നു.

Top