ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞു വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: ബൈക്കിന് മുകളില്‍ മരം ഒടിഞ്ഞു വീണ് കെഎസ്ഇബി ജീവനക്കാരന്‍ മരിച്ചു. ഉഴമലയ്ക്കല്‍ സ്വദേശി അജയന്‍(40)ആണ് മരിച്ചത്. നെടുമങ്ങാട് കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്നു അജയന്‍.

Top