ആഡംബര ബൈക്ക് മോഷണം; നാല് യുവാക്കള്‍ പിടിയില്‍

കോട്ടയം: കോട്ടയത്ത് ആഡംബര ബൈക്ക് മോഷ്ടിച്ച കേസില്‍ നാല് യുവാക്കള്‍ പിടിയില്‍. വീടിന് വെളിയില്‍ നിര്‍ത്തിയിട്ട ബൈക്കാണ് മോഷണം പോയത് കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് സംഭവം. കോട്ടയം പാലാ സ്വദേശിയായ ജോയി ജോസഫിന്റെ വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിലാണ് കൊല്ലം തിരുവനന്തപുരം സ്വദേശികളായ യുവാക്കള്‍ അറസ്റ്റിലായത്.

കൊല്ലം സ്വദേശികളായ താജ്മല്‍, അജ്മല്‍, ശ്രീജിത്ത് തിരുവനതപുരം സ്വദേശിയായ അജീര്‍ എന്നിവരാണ് പിടിയിലായത്. കോട്ടയം എയാച്ചേരിയിലെ കേരള മില്‍ക്ക് കമ്പനിയില്‍ ജോലി ചെയ്തു വരുകയായിരുന്ന അജീറും അജ്മലും ശ്രീജിത്തും ചേര്‍ന്ന് ബൈക്ക് മോഷ്ടിക്കുകയിരുന്നു.

ഇവരില്‍ നിന്ന് ബൈക്ക് വിലക്കു വാങ്ങിയ തജ്മല്‍ ബൈക്കില്‍ രൂപ മാറ്റം വരുത്തി കഞ്ചാവ് കടത്തിന്‍ ഉപയോഗിച്ച വരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബൈക്കും തജ്മലിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു.

 

Top