റേസിങ് ട്രാക്കുകളില്‍ വിജയം നേടി മലയാളികൾക്ക് അഭിമാനമായി അമര്‍നാഥ്

കോഴിക്കോട്: റേസിങ് ട്രാക്കുകളില്‍ കേരളത്തിന് അഭിമാനമായി കോഴിക്കോട്ടുകാരന്‍ അമര്‍നാഥ് .

ഈ വര്‍ഷം നടന്ന മോട്ടോര്‍ സൈക്കിള്‍ റേസില്‍ എക്സ്പേര്‍ട്ട് കാറ്റഗറിയില്‍‍ ദേശീയ ചാമ്പ്യനാണ് ഈ ഇരുപത്തിയൊന്നുകാരൻ.

കുട്ടിക്കാലം മുതലേ അമർനാഥിന് താൽപര്യം ബൈക്കുകളോടാണ്. ആ താത്പര്യമാണ് റേസിങ് ട്രാക്കുകളില്‍ അമർ വിസ്മയമായി മാറാൻ കാരണം.

2015ലാണ് ക്ലോസ് സര്‍ക്ക്യൂട്ട് റേസിലിറങ്ങുന്നത്. മൂന്ന് വര്‍ഷത്തിനിടെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കി.

മൂന്ന് ട്രാക്കുകള്‍ മാത്രമാണ് ക്ലോസ് സര്‍ക്ക്യൂട്ട് റേസുകള്‍ക്കായി ഇന്ത്യയിലുള്ളത്.

മോട്ടോ ജി.പിയാണ് അമര്‍നാഥിന്റെ സ്വപ്നം.

മോട്ടോര്‍ സൈക്കിള്‍ റേസില്‍ അമര്‍ കേരളത്തിന്റെ അഭിമാനമാകുമെന്നതിൽ സംശയമില്ല.

Top