ബൈക്ക് നൽകിയില്ല: വരൻ വിവാഹത്തിൽനിന്ന് പിൻമാറി: വധു ജീവനൊടുക്കി

SUICIDE

ബറേലി: വിവാഹത്തിന് മുമ്പ് വരൻ പിൻമാറിയതിൽ മനംനൊന്ത് വധു ആത്മഹത്യ ചെയ്തു. സ്ത്രീധനമായി മോട്ടോ സൈക്കിൾ വേണമെന്ന ആവശ്യം വധുവിന്‍റെ വീട്ടുകാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് വിവാഹത്തിൽനിന്ന് പിൻമാറുന്നതായി വരൻ അറിയിച്ചത്. ഉത്തർപ്രദേശിലെ ബുഡാണിയിലെ ഉജാനി പ്രദേശത്ത് തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.

വിവാഹം മുടങ്ങിയതിനെ തുടർന്ന് ഷമാ ജഹാൻ എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ ഫാനിൽ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു.വീട്ടിലെത്തിയ ജഹാന്റെ മൂത്ത സഹോദരി നിഷയാണ് തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു.

 

Top