ബൈക്കില്‍ ഉരസിയശേഷം നിര്‍ത്താതെ പോയി ; കൊല്ലത്ത് കല്ലട ബസിനു നേരെ കല്ലേറ്

കൊല്ലം: തിരുവനന്തപുരത്തുനിന്ന് ബെംഗളൂരിലേക്കു പോയ കല്ലട ബസിനു നേരേ കല്ലേറ്. കൊല്ലം കൊല്ലൂര്‍വിള പള്ളിമുക്കിനടുത്ത് ബസ് ബൈക്കില്‍ ഉരസിയശേഷം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് കല്ലട ബസിനു നേരെ കല്ലേറുണ്ടായത്. ബസിന്റെ ചില്ലുകള്‍ തകര്‍ന്നതിനാല്‍ യാത്ര മുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാര്‍ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതായി പൊലീസ് പറഞ്ഞു. നാട്ടുകാര്‍ ബസിന്റെ പിന്നാലെ പിന്തുടര്‍ന്നു. ഇതിനിടെ മറ്റൊരു ബൈക്കിനെയും ബസ് തട്ടി. ഇതേ തുടര്‍ന്ന് പിന്തുടര്‍ന്നവര്‍ കല്ലെറിയുകയായിരുന്നു.

Top