ദേശീയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു ; മൂന്ന് പേര്‍ക്ക് പരിക്ക്

accident

കണ്ണൂര്‍ : ദേശീയ പാതയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തളിപറമ്പ് താഴെ ബക്കളത്ത് വെച്ചാണ് അപകടം നടന്നത്.

ബൈക്ക് യാത്രക്കാരായ അജീര്‍, ഷാനവാസ്. അസ്ലാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നു.

ബൈക്ക് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ടവര്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളാണ്.

Top