ബൈക്ക് അപകടം; കോവിഡ് നിരീക്ഷണത്തിലിരുന്ന സൈനികനും സുഹൃത്തും മരിച്ചു

കണ്ണൂര്‍: ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. താഴെ കായലോടായിരുന്നു അപകടം നടന്നത്. കോവിഡ് നിരീക്ഷണത്തിലായിരുന്ന സൈനികന്‍ വൈശാഖ് (25), സുഹൃത്ത് അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്.

ഇരുവരും മാവിലായി സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പറമ്പായി റോഡിന് സമീപം മതിലില്‍ ഇടിച്ച നിലയില്‍ ബൈക്ക് കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് മൃതദേഹം റോഡരികില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

Top