മത്സരയോട്ടം ; നിയന്ത്രണം വിട്ട് ബൈക്ക് വൈദ്യുത തൂണില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: ചാത്തന്നൂരില്‍ ഇരുചക്ര വാഹനം നിയന്ത്രണം വിട്ട് വൈദ്യുത തൂണില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ചാത്തന്നൂര്‍ സ്വദേശി ആകാശ്(20) ആണ് മരിച്ചത്. അമിത വേഗതയില്‍ എത്തിയ വാഹനം മറ്റൊരു ബൈക്കില്‍ ഇടിച്ചതിന് ശേഷം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു.

ആകാശ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. ആകാശിനൊപ്പം മത്സരയോട്ടം നടത്തിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കൊല്ലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top