നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് അപകടം ; യുവാവ് മരിച്ചു

ACCIDENT

കൊച്ചി: എറണാകുളം പത്തടിപ്പാലത്തില്‍ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ യുവാവിനൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടികളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ കട്ടപ്പന സ്വദേശി രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top