ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ : ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ കളക്ട്രേറ്റിന് സമീപത്തെ ഓടയിലാണ് ബൈക്ക് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃക്കുന്നപ്പുഴ പതിയാങ്കര സ്വാദേശിയായ യുവാവാണ് മരിച്ചത്.

ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Top