ബിജു മോനോന്‍ ചിത്രം പടയോട്ടത്തിന്റെ തമിഴ് റീമേക് റൈറ്റ്‌സും വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്

വാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത ബിജു മേനോന്‍ ചിത്രമായ പടയോട്ടം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ വമ്പന്‍ തുകയ്ക്ക് സൂര്യ ടിവി സാറ്റലൈറ്റ് അവകാശം വാങ്ങിയിരുന്നു. എന്നാലിപ്പോള്‍ ചിത്രത്തിന്റെ തമിഴ് റീമേക് റൈറ്റ്‌സും റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റു പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വരുന്ന വെള്ളിയാഴ്ചയാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്.

ചെങ്കല്‍ രഘുവായാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. സമൃദ്ധമായ താടിയും മീശയും പറ്റെ വെട്ടി നര വീണ മുടിയും, മൊത്തത്തില്‍ ബിജുമേനോനെ ഗുണ്ടയായിട്ടാണ് സിനിമയില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അമ്പതു കോടി ക്ലബില്‍ കയറിയ മോഹന്‍ലാല്‍ ചിത്രമായ മുന്തിരി വള്ളികള്‍ തളിര്‍ക്കുംബോളിനു ശേഷം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ഈ ചിത്രം ഒരു കോമഡി ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആണ്.

അനുശ്രീയാണ് നായികയായെത്തുന്നത്. ദിലീഷ് പോത്തന്‍, സുധി കോപ്പ, ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി, അലന്‍സിയര്‍, മിഥുന്‍ രമേഷ്, ബേസില്‍ എന്നിവരും പ്രധാനതാരങ്ങളാണ്. അരുണ്‍ എ.ആര്‍ അജയ് രാഹുല്‍ എന്നിവരുടേതാണ് തിരക്കഥ. ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് പ്രശാന്ത് പിള്ള ഈണം പകരുന്നു. പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

സ്ഫടികം റഫറന്‍സ് ഉള്ള ഈ ചിത്രത്തിന്റെ ടീസറും പിന്നീട് വന്ന ട്രൈലറും ഗംഭീര പ്രതികരണം നേടിയെടുത്തപ്പോള്‍ ഇതിലെ ഗാനവും ശ്രദ്ധ നേടിയിരുന്നു.

Top