‘താനെ മിഴിനനയരൂതേ’ ആദ്യരാത്രിയിലെ ഗാനം കാണാം

ജിബു ജേക്കബ്- ബിജു മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘ആദ്യരാത്രി’യിലെ ഗാനം പുറത്തുവിട്ടു. ‘താനെ മിഴിനനയരൂതേ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദ്യരാത്രി.

നര്‍മ്മത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കികൊണ്ടുള്ളതാണ് ചിത്രം.വിജയരാഘവന്‍, മനോജ് ഗിന്നസ്, ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി, ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് ജിബിന്‍ എന്നിവരുടെതാണ് തിരക്കഥ. ബിജിപാലാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സാദിഖ് കബീര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്.

Top