Biju Radhakrishnan in solar commission

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സരിത എസ്.നായര്‍ എന്നിവരെ വിസ്തരിക്കാന്‍ തനിക്ക് അവസരം നല്‍കണമെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. ഇത് സംബന്ധിച്ച് ബിജു സോളാര്‍ കമീഷന് കത്ത് നല്‍കി.

മുന്‍പ് ഇതേ ആവശ്യം ഉന്നയിച്ച് ബിജു സമര്‍പ്പിച്ച കത്ത് കമ്മീഷന്‍ തള്ളിയിരുന്നു. ബിജുവിനു പകരം അഭിഭാഷകനു വിസ്തരിക്കാന്‍ അവസരം നല്‍കാമെന്നായിരുന്നു കമ്മീഷന്റെ നിലപാട്. എന്നാല്‍ പിന്നീട് ബിജുവിന്റെ അഭിഭാഷകനായിരുന്ന മോഹന്‍ കുമാര്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് സമാന ആവശ്യം വീണ്ടും ഉന്നയിച്ച് ബിജു കത്തു നല്‍കിയിരിക്കുന്നത്.

സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ബിജുവിന്റെ ആവശ്യം പരിഗണിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു.

Top