ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം വകവെയ്ക്കുന്നില്ലെന്ന് ബിജു പ്രഭാകര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ക്രമക്കേടുമായി ബന്ധപ്പെട്ട ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകുമ്പോഴും നിലപാടിലുറച്ച് എംഡി ബിജു പ്രഭാകര്‍. ഒരു വിഭാഗം പേര്‍ തനിക്കെതിരെ തെറ്റിധാരണ പരത്തിയതിനാലാണ് തുറന്ന് പറച്ചില്‍ വേണ്ടിവന്നതെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ എംഡിയെ ഓടിക്കാന്‍ ശ്രമിച്ചപ്പോഴാണ് തുറന്ന് പറച്ചില്‍ നടത്തിയതെന്നും സ്വിഫ്റ്റില്‍ പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഡിയും യൂണിയനുകളും തമ്മില്‍ നാളെ ചര്‍ച്ച നടത്തും. സ്വിഫ്റ്റിന്റെ പൂര്‍ണ്ണനിയന്ത്രണം കെഎസ്ആര്‍ടിസിക്കാണെന്നും എംഡി പറഞ്ഞു. ആശങ്കകളുണ്ടെങ്കില്‍ മന്ത്രിതല ചര്‍ച്ചയുള്‍പ്പടെ നടത്തുമെന്നും ബിജു പ്രഭാകര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടില്‍ എംഡി വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീകുമാറിന്റെ വിശദീകരണത്തിന് ശേഷമാകും തുടര്‍ നടപടി.

Top