‘തലയുണ്ട് ഉടലില്ല’; ബിജു മേനോന്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു

യ്യപ്പനും കോശിയും എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നടന്‍ ബിജു മേനോന്‍ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. സുഗീത് സംവിധാനം ചെയ്യുന്ന തലയുണ്ട് ഉടലില്ല എന്ന ചിത്രത്തിലാണ് ബിജു മേനോന്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും താരം പങ്കുവെച്ചിട്ടുണ്ട്. സബ് ഇന്‍സ്‌പെക്ടര്‍ സോമന്‍ നാടാര്‍ ആയാണ് ബിജു മേനോന്‍ വേഷമിടുന്നത്.

ഓര്‍ഡിനറി, ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സുഗീതുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിലീപ് പൊന്നപ്പനും പ്രേം രാധാകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിഷാദ് കോയയും അജീഷ് ഒകെയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം.

Top