കിടിലന്‍ മെയ്ക്ക് ഓവറില്‍ ബിജു മേനോന്‍; ‘ആര്‍ക്കറിയാം’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

കൊച്ചി: ‘ആര്‍ക്കറിയാം’ എന്ന ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. പാര്‍വതിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസ് ആണ്. മുടിയും താടിയും നരച്ച് പ്രായമായ കഥാപാത്രമായി കിടിലന്‍ മേക്ക് ഓവറിലാണ് ബിജു മേനോന്‍ എത്തുന്നത്.

കമല്‍ഹാസനും ഫഹദ് ഫാസിലും ചേര്‍ന്ന് ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ടേക്ക് ഓഫ് അടക്കം ധാരാളം ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റ്‌സും ഒ.പി.എം ഡ്രീം മില്ലിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം.

സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണന്‍ ആണ്. ഛായാഗ്രഹണം ജി.ശ്രീനിവാസ് റെഡ്ഡി, നേഹ നായരും യക്ഷാന്‍ ഗാരിപെരേരയും ചേര്‍ന്നാണ് സംഗീതം.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍. കലാസംവിധാനം ജോതിഷ് ശങ്കര്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ്. പോസ്റ്റ് പ്രൊഡക്ഷനിലുള്ള ചിത്രം 2021 ഫെബ്രുവരി 26 ന് റിലീസ് ചെയ്യും.

 

 

 

 

Top