Biju Menon to play an Arab

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തില്‍ ബിജുമേനോന്‍ അറബിയായി എത്തുന്നു. ഒരു മലയാളിയുടെയും അറബിയുടെയും കഥ പറയുന്ന ചിത്രമാണിത്.

ആസിഫ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രമായ മലയാളി ചെറുപ്പക്കാരനെ അവതരിപ്പിക്കുന്നത്. തന്റെ പ്രണയത്തിനും ജീവിതത്തിനും ഇടയില്‍ പ്രയാസപ്പെടുന്ന മലയാളി ചെറുപ്പക്കാരന്റെ വേഷമാണ് ചിത്രത്തില്‍ ആസിഫിന്. വൈ.വി രാജേഷ് തിരക്കഥയെഴുതുന്ന ചിത്രം ഒരു ഫുള്‍ കോമഡി എന്റര്‍ടെയ്‌നറാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഖത്തറില്‍ ചിത്രത്തിന്റെ ലോക്കേഷനുകള്‍ തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഫെബ്രുവരി 21ന് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. പത്തു ദിവസം ഖത്തറില്‍ ഷൂട്ട് ചെയ്ത ശേഷം ഷൂട്ടിങ്ങ് തൃശ്ശൂരിലേക്ക് ഷിഫ്റ്റ് ചെയ്യും.

ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലീല എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് ബിജു. മോഹന്‍ലാലിനും ശ്രീനിവാസനും ജയറാമിനും ശേഷം അറബിയായി വെള്ളിത്തിരയില്‍ എത്തുകയാണ് ബിജു മേനോന്‍ .അഡ്വഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ ആസിഫ് അലി.

Top