ആനക്കള്ളനില്‍ വീണ്ടും ഗാനം ആലപിച്ച് ബിജു മേനോന്‍

biju

ടയോട്ടത്തിനു ശേഷം ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണ് ആനക്കള്ളന്‍. ഈ മാസം പൂജ റിലീസ് ആയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ആനകള്ളനില്‍ ബിജു മേനോന്‍ ഒരു ഗാനവും ആലപിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ആദ്യമായല്ല ബിജു മേനോന്‍ സിനിമയില്‍ പാട്ടു പാടുന്നത്. ചേട്ടായീസ് എന്ന സിനിമയ്ക്കു വേണ്ടി ബിജു മേനോന്‍ ആലപിച്ച ഗാനം സൂപ്പര്‍ ഹിറ്റ് ആയിരുന്നു.

പഞ്ചവര്‍ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരേഷ് ദിവാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്.

സിദ്ധിഖ്, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, അനുശ്രീ, കനിഹ, ഷംന കാസിം എന്നിങ്ങനെ വന്‍ താരനിര തന്നെ ആനകള്ളനില്‍ അണിനിരക്കുന്നുണ്ട്. ഹരിനാരായണന്‍, രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നത് നാദിര്‍ഷയാണ്.

Top