സംയുക്തയെ പോലെയൊരു നായിക;സംവൃതയുടെ തിരിച്ചുവരവ് ചിത്രത്തിന് ഗുണം ചെയ്തു…

ബിജുമേനോനെ നായകനാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?. നാട്ടിന്‍പുറത്തെ വാര്‍ക്കപ്പണിക്കാരുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ സുനി എന്ന നാടന്‍ കഥാപാത്രമായാണ് ബിജുമേനോന്‍ എത്തുന്നത്.

ചിത്രത്തില്‍ സംവൃത സുനിലാണ് നായിക.ബിജുമേനോന്റെ ഭാര്യ വേഷത്തിലാണ് ചിത്രത്തില്‍ സംവൃത എത്തുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സംവൃത അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇപ്പോഴിതാ സംവൃതയുടെ ചിത്രത്തിലേയ്ക്കുള്ള എന്‍ട്രിയെ കുറിച്ച് മനസ് തുറക്കുകയാണ് ബിജുമേനോന്‍ .

അടുക്കളപ്പണി, കുട്ടികളെ നോക്കുക തുടങ്ങി സാധാരണക്കാരന്റെ കൊച്ചുകൊച്ചു പ്രാരബ്ധങ്ങളുമായി ജീവിക്കുന്ന തനി നാട്ടിന്‍പുറത്തുകാരിയായ നായികയ്ക്കുവേണ്ടി പലരെയും ആലോചിച്ചു. ഏറെ മലയാളിത്വമുള്ള സംയുക്തയെപ്പോലെയൊരു നായികയായിരുന്നു സംവിധായകന്റെ ആഗ്രഹം.

അതുപോലൊരു നായകയെ തിരയുമ്പോഴാണ് സംവൃതയുടെ മുഖം മനസ്സില്‍ത്തെളിയുന്നത്. ഈ സമയം സംവൃത ഭര്‍ത്താവും കുട്ടിയുമായി അമേരിക്കയിലായിരുന്നു. സിനിമയിലേക്കൊരു തിരിച്ചുവരവിന് ആഗ്രഹമുണ്ടെങ്കില്‍ നല്ല ഒരു കഥാപാത്രമുണ്ടെന്ന് ഞാന്‍ സംവൃത വിളിച്ച് പറഞ്ഞു. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ തന്നെ അഭിനയിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. സംവൃതയുടെ റീ എന്‍ട്രി ഈ ചിത്രത്തിന് എല്ലാതരത്തിലും ഗുണംചെയ്തിട്ടുണ്ട്, കഥാപാത്രത്തെ ഗംഭീരമായി അവള്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ബിജുമേനോന്‍ പറഞ്ഞു.

Top