‘സത്യംപറഞ്ഞാല്‍ വിശ്വസിക്കുവോ’യ്ക്ക് ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്

ബിജു മേനോന്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം ‘സത്യംപറഞ്ഞാല്‍ വിശ്വസിക്കുവോ’ വെള്ളിയാഴ്ച്ച തീയറ്ററുകളില്‍ എത്തുകയാണ്. ഒരിടവേളയ്ക്കുശേഷം സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. തികച്ചും കുടുംബപ്രേക്ഷകര്‍ക്കായുള്ള ചിത്രത്തിന് ഇപ്പോള്‍ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ആദ്യ ടീസറും ഫസ്റ്റ്‌ലുക്ക് പോസ്റ്ററുമെല്ലാം നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി മാറിയിരുന്നു. തനി നാട്ടിന്‍ പുറത്തുകാരിയായ ഒരു വീട്ടമ്മയുടെ റോളിലാണ് ചിത്രത്തില്‍ സംവ്യത എത്തുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്കുശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സത്യം പറഞ്ഞ വിശ്വസിക്കുവോ. തികച്ചും ഒരു ഫാമിലി എന്റര്‍ടെയിനര്‍ ആയിട്ടാണ് ചിത്രം പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥയൊരുക്കിയ സജീവ് പാഴൂരാണ് ചിത്രന്റെയും കഥ എഴുതിയിരിക്കുന്നത്.

Top