ബിജു മേനോന്‍ ചിത്രം ‘ആനക്കള്ളന്‍’ ; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

aanakkaln

ബിജു മേനോന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ആനക്കള്ളന്‍ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സുരേഷ് ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഹിറ്റ്‌മേക്കര്‍ ഉദയ കൃഷ്ണയാണ്.

സാഹചര്യങ്ങള്‍ കൊണ്ട് കള്ളനാവേണ്ടി വന്ന ഒരാളുടെ കഥയാണ് ചിത്രം പറയുക. അനുശ്രീ, കനിഹ, ഷംന കാസിം എന്നിവര്‍ നായികമാരാകുന്നു.

സപ്ത തരംഗ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തില്‍ സിദ്ദിഖ്, സായ്കുമാര്‍, സുധീര്‍ കരമന, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, ബാല, കൈലാഷ്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍, ദേവന്‍, അനില്‍മുരളി, ബിന്ദു പണിക്കര്‍, പ്രിയങ്ക തുടങ്ങിയവരും വേഷമിടുന്നു. ഹരിനാരായണന്‍ രാജീവ് ആലുങ്കല്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് നാദിര്‍ഷ ഈണം പകരുന്നു.Related posts

Back to top