biju menon new film

മധ്യവയ്‌സകനായ കുടുംബനാഥന്റെ വേഷത്തില്‍ വീണ്ടും എത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ബിജു മേനോന്‍. സാള്‍ട്ട് മാംഗോ ട്രീ, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദിന്റെ ചിത്രത്തിലൂടെയാണ് ഒരു ഗ്രാമീണ കഥാപാത്രവുമായി ബിജു വരുന്നത്.

ഇറിഗേഷന്‍ വകുപ്പില്‍ ജോലി ചെയ്യുന്ന ബിജുവിന്റെ കഥാപാത്രം എന്നും ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് ജോലിക്കായി പോവുന്നു. വൈകുന്നേരങ്ങളില്‍ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം ചിലവഴിക്കാനായി തിരികെ എത്തുന്നു.

ഗ്രാമത്തിലെ ജനങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതവും അവിടെ നഗരവത്കരണത്തിലൂടെ ഉണ്ടാവുന്ന മാറ്റങ്ങളുമൊക്കെയുള്ള ചിത്രത്തില്‍ ബിജുവിന്റെ കഥാപാത്രവും പല സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.

ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറയുന്നു. കുറച്ചു സമയത്തിനു ശേഷമേ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം വി.കെ. പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ബിജു, കവി ഉദ്ദേശിച്ചത്, ജോസ് തോമസിന്റെ പേരിടാത്ത ചിത്രം എന്നിവയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി

Top