‘ഒരായിരം കിനാക്കളാല്‍’ നായകനായി ബിജു മേനോന്‍ എത്തുന്നു

biju-menon

ബിജു മേനോന്‍ നായകനാകുന്ന പുതിയ ചിത്രമാണ് ഒരായിരം കിനാക്കളാല്‍.

പ്രമോദ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് രഞ്ജിപണിക്കര്‍ എന്റര്‍ടെയ്മന്‍മെന്റാണ്.

യു.കെയില്‍നിന്നും കൊച്ചിയിലേയ്ക്ക് കുടുംബവുമായി മടങ്ങിയെത്തുന്ന കഥാപാത്രമാണ് ബിജുവിന്റേത്.

മുദ്ദുഗൗ ഫെയിം ശാരു പി.വര്‍ഗീസ് ആണ് നായിക.

റാംജിറാവ് സ്പീക്കിങ്ങ്’ എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിന്റെ തുടക്കമാണ് ചിത്രത്തിന്റെ ടൈറ്റില്‍.

തന്റെ ഗുരുക്കളായ സിദ്ദിഖിനും ലാലിനുമുള്ള സമര്‍പ്പണമാണെന്ന് പ്രമോദ് പറയുന്നു.

Top