ബിജുമേനോൻ – നീരജ് മാധവ് ചിത്രം ‘ലവകുശ’യുടെ ആദ്യ ടീസർ എത്തി

യുവനടൻ നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രമാണ് ലവകുശ. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് ഇറങ്ങി.

ബിജു മേനോൻ, അജു വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ‘നികോ ഞാചാ’യുടെ സംവിധായകൻ ഗിരീഷ് മനോയാണ്.

ടൈറ്റിൽ കഥാപാത്രങ്ങളായ ലവനെയും കുശനെയും അവതരിപ്പിക്കുന്നത് അജു വർഗീസും നീരജ് മാധവുമാണ്.

ചിത്രം ഒരു കോമഡി എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് ടീസർ നൽകുന്നത്.

ദീപ്‌തി സതിയാണ് ചിത്രത്തിലെ നായിക. മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, ബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

Top