ബിജു മേനോന്‍ ചിത്രം പടയോട്ടത്തില്‍ അതിഥി വേഷത്തില്‍ അനു സിത്താരയും

padayottam

ബിജുമേനോന്‍ ചിത്രം പടയോട്ടത്തില്‍ അതിഥി വേഷത്തില്‍ അനു സിത്താര എത്തുന്നു. റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.

സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംവിധായകരായ ലിജോ ജോസ് പല്ലിശേരിയും ബേസില്‍ ജോസഫും അഭിനേതാക്കളായി എത്തുന്നുണ്ട്. അരുണ്‍ എ ആറും അജയ് രാഹുലും ചേര്‍ന്നാണ്‌ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഒരു ഗുണ്ടാ തലവനായെത്തുന്ന ബിജുമേനോന്‍ കാസര്‍ഗോഡിലേയ്‌ക്ക് നടത്തുന്നൊരു യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

Top