ബിജു മേനോന്‍ ചിത്രം ‘മേരാ നാം ഷാജി’ ; പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് മേരാ നാം ഷാജി. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. നാദിര്‍ഷ, ഐക്കി ബെറി എന്നിവരാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. ജാസി ഗിഫ്റ്റ്, നാദിര്‍ഷ, സുരാജ് എസ്, ഐക്കി ബെറി എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. എമില്‍ മുഹമ്മദാണ് സംഗീതം നല്‍കിയിരിക്കുന്നത്.

കുടുംബങ്ങളെ ചിരിപ്പിച്ച് നിറഞ്ഞ സദസ്സോടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍,ആസിഫ് അലി,ബൈജു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. ദിലീപ് പൊന്നന്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബി രാകേഷാണ്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് എമില്‍ മുഹമ്മദാണ്. ഛായാഗ്രഹണം വിനോദ് ഇല്ലമ്പള്ളി.

Top