ബിജുമേനോന് നേരെ സൈബര്‍ ആക്രമണം; പിന്തുണയുമായി അജുവര്‍ഗീസ്

തൃശൂര്‍:തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച നടന്‍ ബിജു മേനോന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണം വ്യക്തമാക്കി അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

‘ഒരു വ്യക്തി എന്നനിലയിലും നടന്‍ എന്ന നിലയിലും ബഹുമാനവും സ്നേഹവും ആരാധനയും എന്ന് ഇപ്പോഴും !’ എന്നായിരുന്നു അജു ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ബിജുമേനോനെ പിന്തുണച്ച അജുവിനു നേരെയും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ചാണക കുഴിയില്‍ നീ പോയാലും എന്റെ പൊന്ന് അജു വര്‍ഗീസെ നിന്നെയും വെറുക്കും , അതിപ്പോ നടന്റെ കഴിവ് നോക്കിയോ തൂക്കം നോക്കിയോ അല്ല എന്നാണ് അജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന് വന്ന കമന്റുകള്‍.

കഴിഞ്ഞ ദിവസമാണ് തൃശൂര്‍ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് ബിജു മേനോന്‍ പൊതുവേദിയില്‍ എത്തിയത്. ബിജുമേനോനെ കൂടാതെ മറ്റ് സഹപ്രവര്‍ത്തകരും സുരേഷ് ഗോപിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരുന്നു.

സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാല്‍ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താന്‍ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിനെതിരെ വ്യാപക സൈബര്‍ ആക്രമണം നടക്കുന്നത്.

Top