പ്രജിത്തിന്റെ അടുത്ത ചിത്രത്തില്‍ ബിജു മേനോന്‍ കൂലിപ്പണിക്കാരന്റെ വേഷത്തില്‍

biju

രു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജി പ്രജിത്തിന്റെ അടുത്ത ചിത്രത്തില്‍ ബിജു മേനോന്‍ കല്‍പ്പണിക്കാരന്റെ വേഷത്തിലെത്തും. ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് അദ്ദേഹത്തിന്റെ ചിത്രം.

കൂലിപ്പണി ചെയ്ത് കഷ്ടപ്പെട്ട് ജീവിതം നയിക്കാന്‍ പാടുപെടുന്ന ഒട്ടനവധി പേരുണ്ട് ഈ ലോകത്ത്. എന്നാല്‍ കൂട്ടുകാര്‍ക്കൊപ്പം ജീവിതം ആസ്വദിക്കുന്നവരും ഉണ്ടാകും. അത്തരത്തിലുള്ള ഒരു കഥാപാത്രമാകും ബിജു മേനോന്റേത്. ഹാസ്യം നിറഞ്ഞ ഈ സിനിമ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആകും.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനായി യഥാര്‍ഥ പൊലീസുകാരെയാണ് കഥാപാത്രങ്ങളാക്കിയിരുന്നത്. ഈ സിനിമയിലും യഥാര്‍ഥ കഥാപാത്രങ്ങളായ തൊഴിലാളികളെ കൊണ്ടുവരുമെന്ന് സജീവ് പറഞ്ഞു.

ഷാന്‍ റഹ്മാനാണ് മ്യൂസിക് കംപോസര്‍. ഷെഹ്നാദ് ജലാല്‍ സിനിമാറ്റോഗ്രാഫര്‍. കണ്ണൂരിലും റാന്നിയിലുമായി ചിത്രീകരണം നടക്കും. അലന്‍സിയറും ചിത്രത്തില്‍ പ്രധാന വേഷത്തെ കൈകാര്യം ചെയ്യുന്നുണ്ട്.

Top