ബിജു മേനോനും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു; നിര്‍മ്മാണം ലിസ്റ്റിൻ സ്റ്റീഫൻ

രുപാട് ഹിറ്റ് സിനിമകളില്‍ ഒന്നിച്ച താരങ്ങളാണ് സുരേഷ് ഗോപിയും ബിജു മേനോനും. വീണ്ടും ഒരു സിനിമയ്‍ക്കായി ഇവര്‍ ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഇവര്‍ ഒന്നിക്കുന്ന സിനിമയുടേ പേരോ സംവിധായകനെയോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. ഒരു കാസ്റ്റിംഗ് കോള്‍ ക്ഷണിച്ചതാണ് ഇവരുടെ പ്രജക്റ്റിനെ കുറിച്ച് വാര്‍ത്ത പുറത്തുവരാൻ കാരണം.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മിക്കുന്ന പ്രൊജക്റ്റിലാണ് ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്നത്. ബിജു മേനോന്റെ കൗമാര പ്രായം അവതരിപ്പിക്കാനാണ് അഭിനേതാവിനെ തേടുന്നത്. ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ പരസ്യം ബിജു മേനോൻ പങ്കുവെച്ചിട്ടുണ്ട്. ‘എഫ്‍ഐആര്‍’, ‘രണ്ടാം ഭാവം’, ‘ക്രിസ്റ്റ്യൻ ബ്രദേഴ്‍സ്’, ‘കളിയാട്ടം’, ‘കിച്ചാമണി എംബിഎ’, ‘പത്രം’ എന്നിവയില്‍ സുരേഷേ ഗോപിയും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Top