സംവിധായകന്‍ ജി പ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

രു വടക്കന്‍ സെല്‍ഫി എന്ന കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ സംവിധായകന്‍ ജി പ്രജിത്തും ബിജു മേനോനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിനു വേണ്ടി തിരക്കഥ രചിച്ച സജീവ് പാഴൂര്‍ തന്നെയാണ് പ്രജിത്ത് ചിത്രത്തിനും തൂലിക ചലിപ്പിക്കുന്നത്.

രമ ദേവിയുടെ ഗ്രീന്‍ ടിവി എന്റര്‍ടെയ്‌നര്‍, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെ പ്രജിത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. ഇത് ഒരു റിയലിസ്റ്റിക് ചിത്രമായിരിക്കുമെന്നാണ് സൂചന.

റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടമാണ് ബിജു മേനോന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സെപ്റ്റംബര്‍ 14നാണ് ചിത്രത്തിന്റെ റിലീസ്. ചെങ്കല്‍ രഘു എന്ന ഗുണ്ടയായാണ് ബിജു മേനോന്‍ വേഷമിടുന്നത്. സുരേഷ് ദിവാകരന്‍ ഒരുക്കുന്ന ആനക്കള്ളന്‍ ആണ് പുറത്തിറങ്ങാനിരിക്കുന്ന ബിജു മേനോന്റെ മറ്റൊരു ചിത്രം.

Top