ബിജെഡി ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പുതിയ പട്ടിക പുറത്തിറക്കി

ഭുവനേശ്വര്‍: ബിജുജനതാദള്‍(ബിജെഡി) ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പുതിയ പട്ടിക പുറത്തിറക്കി. മൂന്നു വനിതകള്‍ ഉള്‍പ്പെടെ 36 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

ലോക്‌സഭയിലേക്കുള്ള ഒമ്പത് സ്ഥാനാര്‍ഥികളുടെ പട്ടികയും ബിജെഡി പുറത്തുവിട്ടിരുന്നു. മൂന്ന്, നാല് ഘട്ടങ്ങളില്‍ മത്സരിക്കുന്നവരുടെ പട്ടികയാണ് പുറത്തിറക്കിയത്. പുരി മണ്ഡലത്തില്‍ ബിജെപി നേതാവ് സമ്പിത് പത്രയ്‌ക്കെതിരെ പിനാകി മിശ്രയെയാണ് ബിജെഡി രംഗത്തിറക്കിയിരിക്കുന്നത്.

Top