പ്രതിഷേധങ്ങള്‍ക്കിടയില്‍ ബിജിപാലിന്റെ അയ്യപ്പഗാനം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് പ്രതിഷേധങ്ങള്‍ അലയടിക്കെ അയ്യപ്പ ഗാനവുമായി സംഗീതസംവിധായകന്‍ ബിജിബാലും ബി.കെ ഹരിനാരായണനും. ”ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍” എന്ന വരികളിലൂടെ ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ചുകൊണ്ട് ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. ബിജിബാല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും ബിജിബാലാണ്.

അയ്യനെ വര്‍ണിച്ചുകൊണ്ടുള്ള ഗാനത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രയാഗ് മുകുന്ദനാണ്. നിലവിലെ വിവാദങ്ങള്‍ക്കെല്ലാമുള്ള പ്രതികരണമാവുകയാണ് ഗാനം. അയ്യപ്പ ക്ഷേത്രം ദ്രാവിഡ വിഹാരമാണെന്നും ആദി മലയന്‍ തപസ്സുകൊണ്ട് പടുത്തതാണെന്നും ഗാനത്തില്‍ പറയുന്നുണ്ട്.

Top