‘ബിജിയേട്ടാ നിങ്ങളാണെന്റെ ഉറ്റ സുഹൃത്തും ഗുരുനാഥനും’; ശാന്തിയുടെ ഓര്‍മയില്‍ ബിജിബാല്‍

സംഗീതം പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു സംഗീത സംവിധായകന്‍ ബിജിബാലിന് ഭാര്യ ശാന്തി. ഭാര്യയുടെ മരണശേഷം പ്രിയപ്പെട്ടവളുടെ ഓര്‍മകള്‍ തുളുമ്പുന്ന ഒട്ടേറെ കാര്യങ്ങള്‍ ബിജിബാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ പണ്ട് ശാന്തി എഴുതിയ ഒരു ചെറിയ പ്രണയലേഖനം പങ്കുവച്ചിരിക്കുകയാണിപ്പോള്‍ ബിജിപാല്‍.


അവിടവിടെയായെഴുതിയൊളിപ്പിച്ച അരുളുകള്‍, ലയത്തിലെത്തിയ പ്രേമലിഖിതങ്ങള്‍. എന്ന അടിക്കുറിപ്പോടെയാണ് ബിജിപാല്‍ ശാന്തിയുടെ കയ്യെഴുത്തിലുള്ള ലേഖനം പങ്കുവച്ചത്.

‘ബിജിയേട്ടാ നിങ്ങളാണെന്റെ ഉറ്റ സുഹൃത്തും ഗുരുനാഥനും’ കുറിപ്പില്‍ ശാന്തി പറയുന്നു

2017 ഓഗസ്റ്റ് 29-നാണ് നര്‍ത്തകിയും നൃത്താധ്യാപികയുമായ ശാന്തി ബിജിബാല്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചത്. രാമന്റെ ഏദന്‍തോട്ടം എന്ന രഞ്ജിത്ത് ശങ്കര്‍ ചിത്രത്തില്‍ നൃത്തം ചിട്ടപ്പെടുത്തിയതും ശാന്തിയായിരുന്നു. ബിജിബാലിന്റെ സംഗീതത്തില്‍ സകലദേവ നുതെ എന്ന പേരില്‍ ഒരു ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്.

Top