വിശ്വാസികളെ പിന്തുണയ്ക്കുന്ന ഇതരരാഷ്ട്രീയ ചേരിക്കാര്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് വായിക്കണമെന്ന് ബിജിബാല്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണമറിയിച്ച് സംഗീത സംവിധായകന്‍ ബിജിബാല്‍. വിശ്വാസികളെ പിന്തുണയ്ക്കുന്നു എന്ന് കപട നാടകം കളിക്കുന്ന ഇതരരാഷ്ട്രീയ ചേരിക്കാര്‍ കേന്ദ്രഗവണ്‍മെന്റ് സംസ്ഥാന സര്‍ക്കാരിനു നല്‍കിയ ഉത്തരവിന്റെ ഉള്ളടക്കം വായിച്ചുനോക്കണമെന്ന് ബിജിബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതിനു ശേഷം നിങ്ങള്‍ സുപ്രീം കോടതി, ഭരണഘടന, കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ഇവയോടൊപ്പമാണോ അതോ ജനാധിപത്യ ഭരണസംവിധാനത്തില്‍ തന്നെ വിശ്വാസം ഇല്ലെന്നാണോ നിങ്ങള്‍ പറയുന്നതെന്നും ബിജിബാല്‍ ചോദിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും ബിജിബാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Top