വ്യക്തി വൈരാഗ്യം; പൂവന്‍കോഴിയെ കൊന്നു; 7 പേര്‍ക്കെതിരെ എഫ്.ഐ.ആര്‍

ഭാഭുവ: ബിഹാറിലെ ഭാഭുവ ജില്ലയില്‍ കോഴിയെ കൊന്നതിന് ഏഴു പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാഭുവയിലെ തിറോസ്പുര്‍ ഗ്രാമത്തിലാണ് സംഭവം.

ഗ്രാമവാസിയായ കമലാ ദേവിയും അയല്‍വാസിയും തമ്മില്‍ രണ്ടുദിവസം മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായി കമലയുടെ പൂവന്‍കോഴിയെ അയല്‍വാസി ബ്ലേഡ് ഉപയോഗിച്ചു കൊല്ലുകയായിരുന്നു.

കമലാ ദേവിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴു പേര്‍ക്കെതിരെ ഐപിസി 429, 341, 323 വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് രഘുനാഥ് സിങ് പറഞ്ഞു. വെറ്ററിനറി ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കോഴിയെ കൊന്നതാണെന്ന് തെളിഞ്ഞു.

Top