ബിഹാറി സുന്ദരി നേഹാശര്‍മ്മ ‘സോളോ’യില്‍ ദുല്‍ഖറിന്റെ നായികയാകുന്നു

ചിരുത്ത എന്ന തെലുങ്ക് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ബിഹാറി സുന്ദരി നേഹാശര്‍മ്മ ദുല്‍ഖറിന്റെ നായികയാകുന്നു.

ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലറായ സോളോയിലാണ് നേഹ ദുല്‍ഖറിനൊപ്പം അഭിനയിക്കുന്നത്.

അഞ്ച് കഥകളുടെ സമാഹാരമായ സോളോയില്‍ അഞ്ച് സൂപ്പര്‍ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.

ആന്‍ അഗസ്റ്റിന്‍, മോഡല്‍ ആര്‍ത്തി വെങ്കിടേശ്, 2002 ലെ ‘സിനിമാകമ്പനി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്രുതി ഹരിഹരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് നായികമാര്‍.

ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരുടെ ആദ്യത്തെ മലയാള ചിത്രമാണ് ‘സോളോ’.

Top