നാട്ടിലേക്ക് പോയ അതിഥിത്തൊഴിലാളികളില്‍ ഒരു വിഭാഗം തിരികെ വരാനുള്ള ശ്രമത്തില്‍

കോഴിക്കോട്: കോവിഡ് വ്യാപനം മൂലം പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് സമരം നടത്തി നാട്ടിലേക്ക് പോയ അതിഥിത്തൊഴിലാളികളില്‍ ഒരു വിഭാഗം തിരികെ വരാനുള്ള ശ്രമത്തില്‍.

നാട്ടിലെ ക്വാറന്റീന്‍ കാലയളവില്‍ ലഭിച്ച സൗകര്യങ്ങളുടെ പോരായ്മയാണ് ഇവരുടെ മനം മാറ്റത്തിനു കാരണമെന്നാണ് സൂചന. ബിഹാറിലേക്ക് പോയവരാണ് തിരികെ വരാന്‍ ശ്രമിക്കുന്നതില്‍ അധികവും. കേരളത്തിലേക്ക് തിരികെ വരാനുള്ള പാസ്സിനായി വിവിധ ജില്ലകളിലേക്ക് നൂറിലധികം അപേക്ഷകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്.

ഇവിടെ ആയിരുന്നപ്പോള്‍ ആവശ്യപ്പെടുന്ന ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാന്‍ സൗകര്യം എന്നിവ ലഭിച്ചിരുന്നു. എന്നാല്‍ നാട്ടിലെത്തിയപ്പോള്‍ കിടക്കാന്‍ കട്ടില്‍ പോലുമില്ലാത്ത സ്ഥിതിയാണെന്ന് ബിഹാറിലേക്ക് മടങ്ങിയ തൊഴിലാളി ചമന്‍ പറയുന്നു. ക്വാറന്റീന്‍ സെന്ററില്‍ ഒരു ഹാളില്‍ നിലത്തു കള്ളി വരച്ചു അവിടെ കിടക്കാനാണ് നിര്‍ദേശിച്ചതെന്നും ശരിക്കു ഭക്ഷണം ലഭിക്കാതെ ‘ചിത്ര കട്ടിലില്‍’ ഉറക്കം വരാതെ കിടക്കുന്ന അവസ്ഥയിലാണിപ്പോഴെന്നും ക്വാറന്റീന്‍ കഴിഞ്ഞാല്‍ ജോലി ഇല്ലാത്തതിനാല്‍ വരുമാനവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

Top